രാജ്യത്ത് ഇനി ഇലക്ട്രിക് ബസുകളും. അസം സര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു വേണ്ടി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അസം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ധാരണയായി. ഒരേ സമയം ഇലക്ട്രിക് ബസില്‍ 26 മുതല്‍ 34 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയാം. പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രിക് ബസ് ഗുവാഹട്ടിയില്‍ നിന്നും സര്‍വീസ് തുടങ്ങി. ഈ ബസിനു 9 മീറ്റര്‍നീളമാണുള്ളത്.
ഈ പരീക്ഷണ ഓട്ടം ഏഴു ദിവസം നീണ്ടു നില്‍ക്കും. സമാനമായ രീതിയില്‍ മുമ്പ് ഷിംലയിലും ഛണ്ഡീഗഢിലും ടാറ്റ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 70 ശതമാനം ബാറ്ററി ചാര്‍ജ് ഉപയോഗിച്ച് ഛണ്ഡീഗഢില്‍ 143 കിലോമീറ്റര്‍ ദൂരമാണ് ബസ് പിന്നിട്ടത്. ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരമാണ് ബസ് ഷിംലയില്‍ ഓടിയത്.
Post Your Comments