ഇന്ത്യക്ക് പുറത്ത് മികച്ച വില്പന സ്വന്തമാക്കി മുന്നേറി ബജാജ് ഡോമിനാര്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട് മത്സരിക്കാൻ ഡോമിനാര്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. പതിനായിരം യൂണിറ്റുകള്‍ മാസംതോറും വിറ്റഴിക്കാൻ കമ്പനി ശ്രമിച്ചെങ്കിലും ഇതുവരെ ആ വില്പന കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. കയറ്റുമതി ഉൾപ്പടെ 4500 യൂണിറ്റ് ഡോമിനോർ ബൈക്കുകൾ കമ്പനി വിൽക്കുന്നുണ്ട്. ഇതിൽ കൂടുതലും കയറ്റുമതിയിലൂടെയാണെന്നത് ശ്രദ്ധയം.
വിപണിയിൽ എത്തി അധിക നാൾ തികയും മുൻപ് തന്നെ പ്രീമിയം വിഭാഗത്തിൽ ജനപ്രീതി നേടാൻ ഡോമിനോറിന് സാധിച്ചെന്നും കാലങ്ങളായി ഇവിടെ സ്ഥാനം ഉറപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കിടയില്‍ ഡോമിനാറിന് മികച്ച അടിത്തറ കൊട്ടിപ്പടുത്ത് സ്വാധീനമുണ്ടാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ബജാജ് ബിസിനസ് ഡെവലപ്പ്മെന്റ് പ്രസിഡന്റ് എസ്. രവികുമാര്‍ പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ ലാറ്റിന്‍ അമേരിക്കയിലേക്കും നിലവിൽ ബജാജ് ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയുന്നുണ്ട്. കൂടാതെ ഓസ്ട്രേലിയ, പോളണ്ട് അടക്കമുള്ള പുതിയ രാജ്യങ്ങളിലേക്ക് കമ്ബനി ഉടന്‍ കയറ്റുമതി ആരംഭിക്കും.
Post Your Comments