KeralaLatest NewsNews

സി.പി.എം അക്രമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ അണിനിരത്തി റാലി നടത്താൻ എ.ബി.വി.പി

തിരുവനന്തപുരം: സി.പി.എം അക്രമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് ലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി എ.ബി.വി.പി റാലി നടത്തുന്നു. നവംബര്‍ 11ന് തിരുവനന്തപുരത്തു നടക്കുന്ന റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷം പേര്‍ പങ്കെടുക്കുമെന്നു എ.ബി.വി.പി നേതൃത്വം അറിയിച്ചു. ഇതിനു മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ ഈ മാസം 31 ന് മാര്‍ക്സിസിറ്റ് അക്രമ വിരുദ്ധ പൊതുയോഗങ്ങളും മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്രയും വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലി കേരളത്തെ സംബന്ധിച്ച്‌ പുതിയ ചരിത്രമാകുമെന്നാണ് എ.ബി.വി.പി നേതൃത്വം പറയുന്നത്.

ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സി.പി.എമ്മിനെതിരെ പ്രതിഷേധ മാര്‍ച്ചുകൾ നടത്തിയിരുന്നു. കേരളത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ സി.പി.എം നടത്തുന്ന ആക്രമണത്തിനെതിരെ രാജ്യത്തെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ പുതിയ പ്രതിഷേധ മാര്‍ഗ്ഗം. ഇതിന്റെ തുടര്‍ച്ചയായാണ് സംഘ പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയും ഇപ്പോള്‍ പ്രതിഷേധറാലി സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button