Latest NewsCinema

ദിലീപിന് സുരക്ഷാ സന്നാഹങ്ങളൊരുക്കി മേജർ രവി

നടിയെ ആക്രമിച്ച കേസില്‍ ജനങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്ന പേരില്‍ ദിലീപിനു കാവലായി സ്വകാര്യ സുരക്ഷാ സംഘം. സംവിധായകനും മുന്‍ സൈനിക മേജറുമായ മേജര്‍ രവിയടക്കമുള്ളവര്‍ ഉപദേശകനായ ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സാണു ദിലീപിനായി ജാഗരൂഗരായി എപ്പോഴും കൂടെയുള്ളത്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയാക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ ആയിരത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button