ക്വെറ്റ: പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം. ചൈന പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഗ്വാദര്‍ തുറമുഖത്തിനു നേരെയാണ് ആക്രമണം നടന്നത്. തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 20 ല്‍ അധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തൊഴിലാളികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയ സംഘം ഗ്രനേഡ് ആക്രമണം നടത്തിയത്. ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്താണ് തുറമുഖം സ്ഥിതിചെയ്യുന്നത്.
ചൈനയുടെ നിയന്ത്രണത്തിലാണ് ഗ്വാദര്‍ തുറമുഖം പ്രവര്‍ത്തിക്കുന്നത്. ചൈനയെ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖല കൂടിയാണ് ഗ്വാദര്‍ മേഖല.
Post Your Comments