KeralaLatest NewsNews

റൂബെല്ല കുത്തിവെപ്പ് സംസ്ഥാനത്തു വെറും 38 ശതമാനം മാത്രം: വാക്സിന്‍ വിരുദ്ധര്‍ക്കെതിരെ പരാതി നൽകി: പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി

കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യമൊട്ടാകെ നടത്തുന്ന മീസില്‍സ്, റുബെല്ല വാക്സിനേഷന്‍ കാമ്പയിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടവർ കുടുങ്ങും. സംസ്ഥാനത്തു വെറും 38 ശതമാനം മാത്രമാണ് റൂബെല്ല വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ. പ്രകൃതി ചികിത്സകനായ ഡോ.ജേക്കബ് വടക്കന്‍ചേരി പറയുന്ന ഒരു വീഡിയോ വാക്സിൻ വിരുദ്ധർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

വാക്സിനേഷൻ മുസ്ലിം ജനസംഖ്യ കുറക്കുന്നതിനായി അമേരിക്കയുടെ ഗൂഢാലോചനയാണെന്നും, മന്ദബുദ്ധികളും ഷണ്ഡന്മ്മാരുമായ ഒരു ജനതയെയാണ് ഇത് സൃഷ്ടിക്കുകയെന്നും ഈ വിഡിയോയിൽ പറയുന്നുണ്ട്. എസ്.ഡി.പി.ഐപോലുള്ള ചില സംഘടനകളും മോഹനൻ വൈദ്യരെപോലെയുള്ള ചില ആയുർവേദ ചികിത്സകരും സംഘടിതമായി വാക്സിൻ വിരുദ്ധ ഭീതി സൃഷ്ടിക്കുന്നുണ്ടെന്നു അധികൃതർ കണ്ടെത്തി.

പ്രചരിപ്പിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നീക്കം നടത്താൻ ആരോഗ്യമന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകി. എസ് ഡി പി ഐ അനുഭാവം ഉള്ള ഒരു മുസ്ലിം മത പണ്ഡിതന്‍ മുസ്ലീംങ്ങളെ നശിപ്പിക്കാനായുള്ള നരേന്ദ്ര മോദിയുടെ പദ്ധതിയായി വാക്സിനേഷനെ ചിത്രീകരിക്കുന്ന ഒരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് സൈബർ സെൽ പരിശോധിച്ച് വരികയാണ്. വാക്സിനേഷന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ കൊച്ചി പൊലീസില്‍ പരാതി നല്‍കി.

വാട്സ്‌ആപ്പും ഫേസ്ബുക്കും വഴി വാക്സിനേഷന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാക്സിനേഷന്‍ കവറേജ് കുറഞ്ഞ സ്ഥലങ്ങളെപ്പറ്റി പഠിച്ച ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് വാട്സ്‌ആപ്പും ഫേസ്ബുക്കും വഴി പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ ആണെന്നാണ്. കോഴിക്കോട്ട് 95 സ്കൂളുകളില്‍ 75 ശതമാനം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button