
മുംബൈ: കയര്‍ത്തു സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. അയല്‍ക്കാരനായ യുവാവാണ് പെൺകുട്ടിയെ ക്രൂരമായി മർദിച്ചത്. പെണ്‍കുട്ടി യുവാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ബോധം കെട്ട് നിലത്തുവീണു. സംഭവം നടന്നത് മുംബൈയിലെ കുര്‍ള ഗാര്‍ഡനിലാണ്. സുഹൃത്തുക്കളോട് കയര്‍ത്തു സംസാരിക്കാതിരിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കരണത്ത് വീണ്ടും വീണ്ടും അടിച്ചത് ഇമ്രാന്‍ ഷാഹിദ് എന്ന യുവാവാണ്.
പെണ്‍കുട്ടി തയ്യല്‍ ക്ലാസ്സിനു ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോള്‍ സുഹൃത്തുക്കളോട് അയല്‍ക്കാരന്‍ കൂടിയായ ഇമ്രാന്‍ കയര്‍ത്തു സംസാരിക്കുന്നത് കണ്ടു. തുടര്‍ന്ന് സുഹൃത്തുക്കളോട് സമാധാനത്തില്‍ സംസാരിക്കാന്‍ പെണ്‍കുട്ടി ഇമ്രാനോട് പറഞ്ഞു.
ഇതോടെ ക്ഷുഭിതനായ ഇമ്രാന്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇമ്രാന്‍ പെണ്‍കുട്ടിയുടെ ഇരു കവിളുകളിലും അടിക്കുന്നതു സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്‍ ഡി ടിവിയാണ്. സംഭവസമയത്ത് നിരവധിയാളുകള്‍ പരിസരത്തു കൂടി കടന്നുപോകുന്നത് കാണാമെങ്കിലും ആരും വിഷയത്തില്‍ ഇടപെട്ടില്ല.
Post Your Comments