ന്യൂഡൽഹി: സ്വിറ്റ്സർലൻഡിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയെ നിയമിച്ചു. മലയാളിയായ സിബി ജോർജാണ് ഇനി സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ. വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായ സിബി സ്മിതാ പുരുഷോത്തമിനു പകരമാണ് ഈ സ്ഥാനത്ത് എത്തുന്നത്.
1993 ബാച്ചിലെ എെഎഫ്എസ് ഓഫീസിറാണ് സിബി. കോട്ടയം ജില്ലയിലെ പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹം കയ്റോ, ദോഹ, വാഷിംഗ്ടൺ, ടെഹ്റാൻ, കറാച്ചി, റിയാദ് എന്നീ സ്ഥങ്ങളിലെ നയതന്ത്രകാര്യാലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments