ഒരു കാലത്ത് മലയാളി പെണ്‍കുട്ടികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു കുപ്പിവളകൾ. എന്നാല്‍ കാലം മാറി പ്ലാസ്റ്റിക്കും തടിയും നൂലും കടലാസും ആഭരണങ്ങളായപ്പോൾ കുപ്പിവള എങ്ങോ പോയി മറഞ്ഞു.ഒരു കാലത്ത് പല നിറത്തിലും പല ഭാവങ്ങളിലും കുപ്പിവളകള്‍ സുലഭമായി ലഭിച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും കുപ്പിവള ട്രെന്‍റിയായി തിരിച്ചെത്തുകയാണ്. കുറച്ചുകാലം ഫീല്‍ഡില്‍നിന്ന് ഔട്ടായെങ്കിലും ഇപ്പോള്‍ വീണ്ടും കുപ്പിവളകൾ പഴയ പ്രൗഢിയിൽ തിരിച്ചെത്തുകയാണ്. മുത്തുകളും അലുക്കുകളും കൊണ്ട് തൊങ്ങല്‍ ചാര്‍ത്തിയും ബ്രൈറ്റ് കളേഴ്സുമൊക്കെയായി നാടെങ്ങും കുപ്പിവളക്കിലുക്കം വീണ്ടും കേട്ടുതുടങ്ങി.
ഡസനായി കൈകളില്‍ ഇട്ടിരുന്ന കുപ്പിവളകള്‍ ഇന്നു സിംഗിളും ഡബിളുമായിട്ടാണ് പെണ്‍കൊടികള്‍ അണിയുന്നത്. അല്‍പം വീതി കൂടിയ കുപ്പിവളകളാണ് ലേറ്റസ്റ് ട്രെന്‍ഡ്.ഒറ്റ നിറത്തില്‍ വീതി കൂടിയ കുപ്പിവള ഡ്രസ് മാച്ച് അനുസരിച്ച് അണിയാനാണ് ഗേള്‍സിനു താല്‍പര്യം.
ചുരിദാര്‍ ടോപ്പിന്‍റെയും ബോട്ടത്തിന്‍റെയും നിറത്തിനു ചേരുന്ന രീതിയില്‍ രണ്ടുമൂന്നു നിറങ്ങളിലുള്ള കുപ്പിവള ഇടുന്നതും മോഡേണാണ്. ബ്രൈറ്റ് കളേഴ്സിനു തന്നെയാണ് ഡിമാന്‍ഡ്. ഫ്ളൂറസന്‍റ് കളേഴ്സും ബ്രിക്ക് റെഡും ലൈലാക്ക് ബ്ളൂവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. നാല്‍പ്പത് രൂപ മുതലാണ് സിംഗിള്‍ കുപ്പിവളകളുടെ ഇപ്പോഴത്തെ വില.
പലരും കുപ്പിവളകൾ വാങ്ങാൻ മടിക്കുന്നത് അവ എളുപ്പത്തിൽ പൊട്ടിപ്പോകാം എന്ന് കരുതിയാണ്. എന്നാൽ പഴയകാലത്തെ കുപ്പിവളകളേക്കാൾ ബലമുള്ളവയാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. ഒറ്റ നിറത്തിൽ സിംപിളായവ വേണ്ടവർക്ക് അങ്ങനെ പാർട്ടിയിൽ ഉപയോഗിക്കുന്ന ധാരാളം വർക്കുള്ളവ വേണ്ടവർക്ക് അങ്ങനെ ഇത്തരത്തിൽ ഏതു രീതിയിലും കുപ്പിവളകൾ പെൺകുട്ടികൾക്കിടയിൽ താരമാവുകയാണ്
Post Your Comments