ന്യൂഡൽഹി: ഇന്ത്യയിൽ മുങ്ങിക്കപ്പൽ (അന്തർ വാഹിനി) നിർമാണ പദ്ധതിയിൽ സഹകരിക്കാൻ നാലു രാജ്യങ്ങൾ രംഗത്ത്. ഫ്രാൻസ്, ജർമനി, റഷ്യ, സ്വീഡൻ എന്നിവയാണു പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം പദ്ധതിയിൽ താൽപര്യമറിയിച്ചിരുന്ന ജപ്പാനും സ്പെയിനും പിൻമാറി. 70,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രോജക്ട് 75 എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിൽ ആറ് മിസൈൽ വേധ അന്തർവാഹിനികളാണ് വികസിപ്പിക്കുന്നത്. വിദേശ മുങ്ങിക്കപ്പൽ നിർമാണക്കമ്പനി ഇന്ത്യയിലെ കപ്പൽ നിർമാണശാലകളിലൊന്നുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.
ക്രൂസ് മിസൈൽ, അത്യാധുനിക ആയുധങ്ങൾ, കടലിനടിയിൽ ശത്രു നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന നൂതന സെൻസറുകൾ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ കപ്പലുകൾ നിർമ്മിക്കാനാണ് നാവികസേനയുടെ ലക്ഷ്യം. പദ്ധതി സംബന്ധിച്ച അന്തിമ ധാരണാപത്രം ഒപ്പിട്ട് എട്ടു വർഷത്തിനുള്ളിൽ ആദ്യ മുങ്ങിക്കപ്പൽ നീറ്റിലിറക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
Post Your Comments