Latest NewsNewsIndia

ശ്രീരാമനെ ആരാധിച്ച സ്ത്രീകളെ ഇസ്ലാമില്‍ നിന്ന് പുറത്താക്കി

ലക്‌നൗ: ദീപാവലി ദിനത്തില്‍ വാരണസിയില്‍ ഭഗവാന്‍ ശ്രീരാമന് ആരതി അര്‍പ്പിക്കുകയും ഹനുമാന്‍ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്ത മുസ്ലീം സ്ത്രീകളെ ഇസ്ലാമില്‍ നിന്നും പുറത്താക്കി. ദിയോബന്ദിലെ പ്രശസ്തമായ ഇസ്ലാമിക് സെമിനാരി ദാരുല്‍ ഉലും ആണ് ഇസ്ലാം മതത്തില്‍ നിന്നും സ്ത്രീകളെ പുറത്താക്കിയത്.

ഇസ്ലാം വിരുദ്ധ പ്രവൃത്തിയാണ് സ്ത്രീകള്‍ ചെയ്തതെന്നും അള്ളാഹുവിനെയല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ലെന്നും ദിയോബന്ദ് വൃത്തങ്ങള്‍ അറിയിച്ചു. അള്ളാഹുവിനോട് ക്ഷമാപണം നടത്തി പുറത്താക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇസ്ലാമിലേക്ക് തിരിച്ചുവരാമെന്നും ദിയോബന്ദ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ നിരവധി വര്‍ഷങ്ങളായി തങ്ങള്‍ തുടര്‍ന്നുവരുന്ന ആചാരമാണിതെന്നും മറ്റ് വിശ്വാസങ്ങളിലെ ദൈവങ്ങളെ ആരാധിക്കുന്നതുമൂലം സ്വന്തം മതം ഉപേക്ഷിക്കപ്പെടുമെന്നത് വിഡ്ഢിത്തമാണെന്നും പുറത്താക്കപ്പെട്ട സ്ത്രീകള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button