ന്യൂഡൽഹി: ഗുജറാത്തിൽ ദളിത് നേതാവ് കോൺഗ്രസിലേക്ക്. ദളിത് നേതാവ് അല്‍പേഷ് താക്കൂറാണ് കോൺഗ്രസ് പാര്‍ട്ടിയിൽ ചേരാനായി ഒരുങ്ങുന്നത്. ജനദേശ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തും. ബുധനാഴ്ച അഹമ്മദാബാദിലാണ് ജനദേശ് സമ്മേളനം നടക്കുക. ഈ ചടങ്ങിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സംബന്ധിക്കുന്നുണ്ട്. ഗുജാറത്തിലെ നിയമസഭാ തെരെഞ്ഞടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന നീക്കങ്ങളുടെ ഭാഗമായിട്ടാണ് നടപടി. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭരത് സോളങ്കിയുടെ കൂടെ ദളിത് നേതാവ് അല്‍പേഷ് താക്കൂര്‍ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു.
ഗുജാറത്തിലെ ജനസംഖ്യയിൽ 54 ശതമാനം ഒബിസി വിഭാഗക്കാരുടെ ഇടയിൽ നിർണായകമായ ഏക്ത മഞ്ചിന്റെ കൺവീനറാണ് അല്‍പേഷ് താക്കൂർ.
Post Your Comments