ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. വിമാനത്തിലെ യാത്രക്കാരിയുടെ ബാഗിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത് വൻ ദുരന്തം ഒഴിവാക്കി. തീ കണ്ടതോടെ 15 മിനുട്ടിനുള്ളിൽ വിമാനം തിരിച്ചിറക്കി.
യാത്രക്കാരിയായ അര്‍പിത ദള്ളിന്റെ സാംസങ് ജെ 7 മോഡൽ ഫോണിനാണ് തീ പിടിച്ചത്. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തിലിടുകയായിരുന്നു.
വിമാനത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും യുവതിയുടെ ഭർത്താവ് കുറ്റപ്പെടുത്തി.സുരക്ഷാ സംവിധാനത്തിലെ വീഴച ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു തീപിടുത്തമോ പൊട്ടിത്തെറിയോ ഉണ്ടായാല്‍ ഇവര്‍ എങ്ങനെ അതിനെ മറികടക്കുമെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments