തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സോളാര്‍ കേസില്‍ ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ഇവര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തു വന്നിരിക്കുന്നത്. മഞ്ചേരിക്കേസില്‍പ്പെട്ടപ്പോള്‍ പാര്‍ട്ടി തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പക്ഷേ സോളാര്‍ കേസില്‍ അത്തരം നടപടി ഉണ്ടായിട്ടില്ല. ഇത് എന്തു കൊണ്ടെന്ന ചോദ്യം മനസിലുണ്ടെന്ന് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.
മഞ്ചേരി കേസില്‍ താന്‍ ഉള്‍പ്പെട്ടപ്പോഴും കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്യത്തിലും പാര്‍ട്ടി ഞങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ പീഡന ആരോപണം നേരിടുന്ന നേതാക്കള്‍ക്കു നേരെ എന്തു കൊണ്ടാണ് പാര്‍ട്ടി നടപടി എടുക്കാത്തത് എന്നു ഉണ്ണിത്താന്‍ ചോദിച്ചു.
സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി രംഗത്തു വന്നത് വി.എം സുധീരനെ പുറത്താക്കാനാക്കായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു സുധീരന്‍ മാറിയതോടെ ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ നിന്നു പിന്മാറിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.
Post Your Comments