KeralaLatest NewsNews

സംസ്ഥാനത്ത് ന​ഴ്സി​നെ അ​റ​സ്റ്റു ചെ​യ്തു

കോ​ട്ട​യം: സംസ്ഥാനത്ത് ന​ഴ്സി​നെ അ​റ​സ്റ്റു ചെ​യ്തു. കോട്ടയം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ല്‍ നി​രാ​ഹാ​രം അനുഷ്ഠിച്ച നഴ്സിനെയാണ് പോലീസ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കിയത്. ന​ഴ്സിന്റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ സാഹചര്യത്തിലായിരുന്നു നടപടി. ഇവരെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചിരിക്കുകയാണ്. നി​രാ​ഹാ​രം അനുഷ്ഠിച്ച നഴ്സിനെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചതോടെ മ​റ്റൊ​രു ന​ഴ്സ് നി​രാ​ഹാ​രം തുടങ്ങിയിട്ടുണ്ട്. മാ​യയെന്ന നഴ്സായായിരുന്നു നിരാഹരം തുടങ്ങിയത്. നാ​ലു ദി​വസമായി മായ ​നി​രാ​ഹാ​ര​മി​രി​ക്കുകയായിരുന്നു. ഇതേതുട​ര്‍ന്നാണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യത്. പിന്നീട് പോലീസ് എത്തി അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

കോട്ടയം ഭാ​ര​ത് ആ​ശു​പ​ത്രി​യിലെ സ​മ​രം ചെ​യ്ത 60 ന​ഴ്സു​മാ​രെ മാ​നേ​ജ്മെ​ന്‍റ് പിരിച്ചുവിട്ടു. ഇതേതുട​ര്‍ന്ന് തുടങ്ങിയ സമരം 71 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഒ​ത്തു​തീ​ര്‍​പ്പി​നു ആശുപത്രി അധികൃതർ തയാറായില്ല. അതു കൊണ്ടാണ് മരണം വരെ നി​രാ​ഹാ​ര​മി​രി​ക്കാ​നാ​യി മാ​യ മുന്നോട്ട് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button