
ശ്രീനഗര്‍: എംഎല്‍എയുടെ വീടിനു നേരെ ഗ്രനേഡ് എറിഞ്ഞു. ജമ്മുകാഷ്മീരിലാണ് സംഭവം നടന്നത്. പിഡിപി എംഎല്‍എ മുഷ്താഖ് അഹമ്മദിന്റെ വീടിനു നേരെയാണ് ഗ്രനേഡ് ആക്രമണം റിപ്പോർട്ട് ചെയ്തത്. മുഷ്താഖ് അഹമ്മദ് ത്രാലില്‍ എംഎല്‍എയാണ്. ഇന്നു വെെകുന്നേരം നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പിഡിപി എംഎല്‍എയായ അയ്ജാസ് മിറിന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം ഗ്രനേഡ് എറിഞ്ഞിരുന്നു. തൊട്ടുടത്ത ദിവസം തന്നെ വീണ്ടും മറ്റൊരു എംഎല്‍എയുടെ വീടിനു നേരെ ആക്രമണം നടന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Post Your Comments