
തിരുവനന്തപുരം: എഡിജിപി ബി.സന്ധ്യയ്ക്കെതിരെ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ രംഗത്ത്. തന്റെ ജനനേന്ദ്രിയം മുറിച്ചത് സന്ധ്യയുടെ അറിവോടെയായിരുന്നു. സംഭവത്തിനു പിന്നില്‍ സന്ധ്യക്ക് പങ്കുണ്ട്. സംഭവത്തില്‍ വലിയ ഗൂഡാലോചന നടന്നു. ഇതിനു പിന്നില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചരടുവലി നടത്തിയിട്ടുണ്ട്.
താന്‍ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കുന്നതിനു മുന്‍കയ്യെടുത്തത് സന്ധ്യക്ക് ഇഷ്ടമല്ലായിരുന്നു. അതു വൈരാഗ്യത്തിന് കാരണമായി. ഈ ഭൂമി സന്ധ്യ വാങ്ങിയിരുന്നു. ഇതിനു എതിരെ താന്‍ രംഗത്തു വന്നതു കൊണ്ടാണ് തനിക്ക് തനിക്കെതിരെ കള്ളക്കേസ് കെട്ടിചമച്ചത് എന്നു സ്വാമി പറഞ്ഞു.
നിരവധി തവണ ഗുണ്ടകളെ വിട്ട് ആക്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച ചിലരെ കള്ളക്കേസില്‍ കുടുക്കി. പല കുപ്രസിദ്ധ ഗുണ്ടകളുമായും അടുത്ത ബന്ധമുണ്ട് സന്ധ്യക്ക്. അവരുടെ കലാലയ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതു മനസിലാകും. അവര്‍ മോശപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്.
ഒട്ടും മനുഷ്യത്വവും മര്യാദയും ഇല്ലാത്ത സന്ധ്യ പണത്തിനും സുഖത്തിനും വേണ്ടി എന്തും ചെയും. എന്റെ ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയാണ്. ഈ സമയത്ത് പണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു എങ്കിലും അവള്‍ ആദ്യം പോയത് സന്ധ്യയുടെ വീട്ടിലേക്കാണ് എന്നും സ്വാമി പറഞ്ഞു.
Post Your Comments