തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ ഡി.ജി.പി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് ബി സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കിയത്.
കഴിഞ്ഞ മാസം സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിച്ച ഘട്ടത്തിൽ ബി. സന്ധ്യയും പരിഗണന ലിസ്റ്റിൽ ഉണ്ടായിരുന്നു. സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കി ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.
read also: അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ച് വാക്സിനെടുക്കാനെത്തിയ വീട്ടമ്മയ്ക്ക് വാക്സിന് നിഷേധിച്ചു
എ.ഡി.ജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡി.ജി.പി റാങ്കും നല്‍കിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡി.ജി.പി റാങ്കും സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കും എന്ന സ്ഥിതിയായി. ഇത് ശരിയല്ലെന്ന് പൊലീസ് തലപ്പത്ത് വിലയിരുത്തലുണ്ടായതോടെ സന്ധ്യക്കും ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനിൽകാന്ത് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു
Post Your Comments