
നെടുമ്പാശേരി: നെടുമ്പാശേരിയില്‍നിന്നു ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഏഴര മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ദുബായില്‍നിന്നു ഡല്‍ഹി വഴി രാവിലെ എട്ടിന് നെടുമ്പാശേരിയിലെത്തി ഒൻപതിന് തിരിച്ച് ദുബായിലേക്ക് പോകേണ്ട വിമാനം വൈകുന്നേരം നാലിനാണു നെടുമ്പാശേരിയിലെത്തിയത്. പിന്നെയും ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാണു തിരിച്ചുപോയത്.
വിമാനം വൈകുന്നതിന്റെ കൃത്യമായ വിവരം ലഭിക്കാത്തതാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്. ഷന് മാനേജര്‍ ഓഫീസിനു മുന്നിലെത്തിയാണ് ഇവർ പ്രതിഷേധിച്ചത്.
Post Your Comments