ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി അമേരിക്കയുടെ മുന്നറിയിപ്പ് ഇങ്ങനെ. വടക്കന്‍ കൊറിയ ഏകാധിപതി കിം ജോംഗ് ഉന്നിനെ അസാധാരണ സാഹചര്യത്തില്‍ കാണാതായാല്‍ തങ്ങളോട് ചോദിച്ചേക്കരുതെന്ന് സിഐഎ യുടെ മുന്നറിയിപ്പ്. കിം പെട്ടെന്ന് മരിച്ചാല്‍ എന്തു സംഭവിക്കും എന്ന ചോദ്യത്തിനാണ് സിഐഎ തലവന്‍ മറുപടി പറഞ്ഞത്. കിം അധികാരത്തില്‍ ഇരിക്കാന്‍ വേണ്ടി യുക്തിപൂര്‍വ്വം പെരുമാറുന്നയാളാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു.
എല്ലാ ദിവസവും സ്വന്തം ബഡ്ഡില്‍ എഴുന്നേല്‍ക്കുന്ന അയാളെ പെട്ടെന്ന് കാണാതായാല്‍ അമേരിക്കന്‍ ചാരസംഘടനയോട് ചോദിക്കരുതെന്ന് യുഎസ് ചാരത്തലവന്‍ മൈക്ക പോംപിയോയാണ് വ്യക്തമാക്കിയത്. അങ്ങനെയാരെങ്കിലും ചിന്തിച്ചാല്‍ അത് യാദൃശ്ചികമായിരിക്കും. അത് ആകസ്മികമായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോയെന്നും പറഞ്ഞു. ഇറാന്‍, ക്യൂബ, കോംഗോ, വിയറ്റ്‌നാം, ചിലി എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളെ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട ഇരുണ്ട ചരിത്രത്തില്‍ പേരുകാരാണ് അമേരിക്ക.
ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് കിമ്മിനെ കൊല്ലാന്‍ അമേരിക്ക രഹസ്യനീക്കം നടത്തിയെന്ന് ഈ വര്‍ഷം ആദ്യമാണ് ഉത്തര കൊറിയ ആരോപിച്ചത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഉണ്ടായിരുന്നില്ല താനും.
വടക്കന്‍ കൊറിയയുടെ ഭരണകൂടത്തെ സാമ്പത്തികമായും രാഷ്ട്രീയമായും വെല്ലുവിളിച്ച് സമ്മര്‍ദ്ദപ്പെടുത്തുകയാണ് അമേരിയുടെ നയമെന്ന് പോംപിയോ വ്യക്തമാക്കി. ഇതിലൂടെ അമേരിക്കയ്ക്ക് നേരെ കിം ഉയര്‍ത്തുന്ന ആണവഭീഷണി ഇല്ലാതാക്കുകയാണ് അമേരിക്ക ഉദ്ദേശിക്കുന്നത്.
ഭരണത്തില്‍ നില നില്‍ക്കുക എന്നതാണ് കിമ്മിന്റെ ഉദ്ദേശ്യം. അത് തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും പോംപിയോ പറയുന്നു. ഇതിനായി വിട്ടുവീഴ്ച കൂടാതെ ശക്തമായി പ്രവര്‍ത്തിക്കാന്‍ പോകുകയാണ് തങ്ങളെന്നും പോംപിയോ വ്യക്തമാക്കുന്നു.
Post Your Comments