അയോധ്യ: അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. രാമജന്മഭൂമിയുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണ്. വികസനത്തിലൂടെ രാമരാജ്യം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും യോഗി പറഞ്ഞു.
കൂടാതെ ദീപാവലി നാളില്‍ നിരവധി ഭക്തര്‍ എത്തുന്ന അയോധ്യയില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയാണ് താന്‍ എത്തിയതെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാമജന്മഭൂമി സന്ദർശനം വിവാദമാക്കുന്ന കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.
ക്ഷേത്ര നഗരിയിലെ വികസന പ്രദ്ധതികളെ രാഷ്ട്രീയ വത്കരിക്കേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാവണനെ വധിച്ച് തിരികെ പുഷ്പക വിമാനത്തിലെത്തിയ രാമനേയും സീതയേയും ലക്ഷ്മണനയേും രാജ്യം സ്വീകരിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് അയോധ്യയില്‍ ദീപാവലി നടത്തിയത്.
Post Your Comments