ഹൈദരാബാദ്: സ്കൂള്‍ തലങ്ങളില്‍ മികച്ച മാര്‍ക്ക് വാങ്ങി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളില്‍ പഠനത്തിൽ പിന്നോക്കമാകുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആന്ധ്യാപ്രദേശിലും തെലങ്കാനയിലുമായി കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഏതാണ്ട് അമ്പതോളം പേർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു. പ്ലസ്ടു പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് വാങ്ങുകയും ഹൈദരാബാദിലെ കോച്ചിംഗ് സെന്ററില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പഠനത്തിന് ചേർന്ന സംയുക്ത എന്ന കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മാനസിക വിഷമം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പും പെൺകുട്ടിയുടെ മുറിയിൽ നിന്ന് കണ്ടെത്തുകയുണ്ടായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തലുകളുമായി നിരവധി പേര് രംഗത്തെത്തി. തുടർന്ന് എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങളില്‍ എട്ട് മണിക്കൂറുകളില്‍ കൂടുതല്‍ ക്ലാസ് എടുക്കാന്‍ പാടില്ലെന്നും, കുട്ടികളെ മാനസികമോ ശാരീരികമോ ആയി പീഡിപ്പിക്കരുതെന്നും, കുട്ടികള്‍ക്ക് വിദഗ്ദ്ധ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാനത്തെ പ്രധാന എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപന അധികാരികൾക്ക് നിർദേശം നൽകിയിരുന്നു.
Post Your Comments