Latest NewsCinemaMollywoodMovie SongsEntertainmentMovie Gossips

നടിയുടെ നിബന്ധന; ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ച് റഹ്മാന്‍

എണ്‍പതുകളിലെ മലയാള സിനിമയില്‍ നായകനായി നിറഞ്ഞു നിന്ന താരമാണ് റഹ്മാന്‍. അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പലരും വിധിയെഴുതിയ ആ നടന് കുറച്ചുകാലം സിനിമയോട് അകലം പാലിച്ച് മാറി നില്‍ക്കേണ്ടി വന്നു. തന്റെ രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളിലൂടെ വീണ്ടും നായകനായി തിളങ്ങുന്ന റഹ്മാന്‍ സിനിമാ ജീവിതത്തിലെ ചില അനിഷ്ട സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു.

ജീവിതത്തില്‍ ഒരുപാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട് ഞാന്‍. ശോഭനയും രോഹിണിയയും അമലുമായെല്ലാം ഗോസിപ്പുകഥകള്‍ വന്നിരുന്നു. അതൊന്നും തന്നെ വേദനിപ്പിചിരുന്നില്ല. പക്ഷെ വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന ഒരു പരിഭ്രമം തനിക്കുണ്ടായിരുന്നു. നായികമാരോടും സിനിമാ മേഖലയിലും പ്രശ്നങ്ങള്‍ ശ്രുഷ്ടിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ തന്നെ മോശക്കാരനാക്കിയ ഒരു സംഭവമുണ്ട്. റഹ്മാന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ.. ”നടി സിതാരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പടില്ലെന്ന് അവര്‍ വാശിപിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ എളുപ്പം ദേഷ്യം വരുന്ന ഞാന്‍ അന്ന് സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി”.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button