മുംബൈ : പ്രതീക്ഷാ ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമാ സംവിധായകൻ പ്രിയദർശൻ, ദുബായ് വ്യവസായിയും സംമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ശില്പ നായർ, സിസ്റ്റർ ജെസ്മി( സാഹിത്യം), സുജ ചെറിയാൻ (വിദ്യാഭ്യാസം), മാധ്യമ പ്രവർത്തനത്തിന് മുകേഷ് നായർ, യുവ പ്രതിഭയായി വരുൺ ശ്രീനിവാസ്, ചിത്രരചന, ഛായാഗ്രഹണം എന്നിവക്ക് സത്യൻ കുന്നിൽ, സാമൂഹിക പ്രവർത്തനത്തിന് ഡോ.ഉമേഷ് പൈ എന്നിവർക്കാണ് ഈ വർഷത്തെ പുരസ്‌കാരങ്ങൾ.
വിവിധ മേഖലകളിൽ മാതൃകാ പ്രവർത്തനം നടത്തുന്നവർക്കാണ് ഈ പുരസ്കാരങ്ങൾ പ്രതീക്ഷാ ട്രസ്റ്റ് വര്ഷം തോറും നൽകാറുള്ളത്. 29 നു വസായിൽ നടക്കുന്ന ഓണം ദീപാവലി ആഘോഷ വേളയിൽ അവാർഡ് ദാനം നടക്കും.
Post Your Comments