KeralaLatest NewsNews

ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണം; പോലീസിന്റെ പുതിയ പദ്ധതി വരുന്നു

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാന്‍ കേരളാ പോലീസിന്റെ പുതിയ പദ്ധതി. ഇനി മുതൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി സുരക്ഷ പ്രശ്നങ്ങള്‍ മനസിലാക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടികള്‍ സ്വീകരിക്കണം. ജനമൈത്രി ബീറ്റ് ഓഫീസറന്‍മാര്‍ ഇതിനായി വരും.

ലോക്നാഥ് ബെഹറ അവധി ദിനങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച്‌ ചേര്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാനാണ് ഇത്തരം ഒരു പദ്ധതി പോലീസ് നടപ്പിലാക്കുന്നത്.

ഡി വൈ എസ് പി മാര്‍ മുന്‍കൈയ്യെടുത്ത് അവധി ദിനങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച്‌ ചേര്‍ക്കണം. ജില്ലാ ഭരണകൂടത്തിന്റെയും,തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ഒത്തുചേരലും ,സാസ്കാരിക പരിപാടികളും സംഘടിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button