കട്ടപ്പന: അപസ്മാരരോഗത്തിന് ചികിത്സയിലിരിക്കുന്ന രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി എടുത്തെറിഞ്ഞ് അമ്മയെ മര്‍ദിച്ചതായി പരാതി. അമ്മയെയും കുഞ്ഞിനേയും പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈട്ടിത്തോപ്പ് തിരികയില്‍ ടിബിന്റെ ഭാര്യ ജിന്‍സി(25), മകള്‍ അന്‍സോളി(2) എന്നിവരെയാണ് പരിക്കുകളോടെ കട്ടപ്പന സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുഞ്ഞിന്റെ തല നിലത്തടിച്ച് പരിക്കേറ്റതിനാല്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. അയല്‍വാസിയായ എണ്ണശ്ശേരില്‍ ബിനോയിക്കെതിരേ കേസെടുത്തു. കുട്ടിയുടെ പിതാവ് പ്രതിക്ക് 1670 രൂപ നല്‍കാനുണ്ടായിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വഴക്കിൽ കലാശിച്ചത്. ടിബിൻ ഇല്ലാത്ത നേരത്തായിരുന്നു വീട്ടിൽ വന്നു ബിനോയ് പ്രശ്നം ഉണ്ടാക്കിയത്.
Post Your Comments