Latest NewsNewsIndia

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

 

ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. വിവിധ ലോകരാഷ്ട്രങ്ങളിലായി 3 കോടി ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്.

വിദേശകാര്യവകുപ്പിന്റെ കഴിഞ്ഞ ഡിസംബര്‍വരെയുള്ള കണക്കുപ്രകാരം 3,08,43,419 ഇന്ത്യക്കാരാണ് വിദേശങ്ങളിലുള്ളത്. ഇവരില്‍ 1,30,08,012 പേര്‍ പ്രവാസികളാണ്. മറ്റുരാജ്യങ്ങളിലെ പൗരന്മാരായ ഇന്ത്യന്‍വംശജരുടെ എണ്ണം 1,78,35,407 ആണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ് (44,60,000). 31,80,000 പേര്‍ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. അങ്ങനെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മയായി അമേരിക്ക മാറുന്നു. അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 12,80,000. ഏറ്റവുംകൂടുതല്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് താവളമാകുന്ന സൗദി അറേബ്യയാണ് മൊത്തം എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് (30,53,567). 3567 പേര്‍ക്ക് സൗദി പൗരത്വമുണ്ട്. മലേഷ്യയാണ് എണ്ണത്തില്‍ മൂന്നാമത്. പൗരത്വം നേടിയ 27,42,000 പേരടക്കം 29,86,274 ഇന്ത്യക്കാരിവിടെയുണ്ട്.

പ്രവാസികളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ള യു.എ.ഇ. (28,00,000) മൊത്തം എണ്ണത്തിന്റെ കാര്യത്തില്‍ 28,03,751 പേരുമായി നാലാംസ്ഥാനത്താണ്. മ്യാന്മാറില്‍ 8,337 പ്രവാസികളുണ്ട്. ഇന്ത്യന്‍ വംശജര്‍ 20,00,000ഉം. അങ്ങനെ ആകെ 20,08,337 ഇന്ത്യാക്കാരുണ്ട്. ബ്രിട്ടില്‍ ഇത് യഥാക്രമം 3,25,000 15,00,000 18,25,000 എന്നിങ്ങനെയാണ്. ശ്രീലങ്കയില്‍ ഇത് 14,000, 16,00,000, 16,14,000 എന്നീ ക്രമത്തിലാണ്. ദക്ഷിണാഫ്രിക്ക 60,000 15,00,000 15,60,000, കാനഡ 1,84,320 8,31,865 10,16,185, കുവൈത്ത് 9,21,666 1,594 9,23,260, മൗറീഷ്യസ് 10,500 8,84,00 8,94,500 ഇങ്ങനെ പോകുന്നു കണക്ക്.

എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കില്‍ മൂന്ന് രാജ്യത്ത് ഇന്ത്യാക്കാരില്ല. ലോകത്തെ 208 രാജ്യങ്ങളില്‍ പാക്കിസ്ഥാനടക്കം മൂന്നിടത്ത് ഒരിന്ത്യക്കാരന്‍പോലും സ്ഥിരതാമസമില്ലെന്നതാണ് ഔദ്യോഗിക കണക്ക്.
പാക്കിസ്ഥാനു പുറമേ സാന്മാരിനോ, ഹോളിസീ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യക്കാരില്ലാത്തതെന്ന് വിദേശകാര്യമന്ത്രായലം പറയുന്നു ഹോളീസീയെന്നാല്‍ വത്തിക്കാനാണ്. അതുകൊണ്ട് തന്നെ ലോകത്ത് ആകെ 208 രാജ്യങ്ങളില്‍ ഉണ്ടെങ്കിലും ഒരൊറ്റ ഇന്ത്യാക്കാര്‍ പോലും ഇല്ലാത്തത് രണ്ടിടത്ത് മാത്രമാണെന്ന് വിലയിരുത്താം.

മോസ്റ്റ് സെറീന്‍ റിപ്പബ്ലിക് ഓഫ് സാന്‍ മരീനോ യൂറോപ്പിലെ ഒരു രാജ്യമാണ്. ആല്‍പൈന്‍ പര്‍വതനിരയില്‍ ഇറ്റലിയുടെ ഉള്ളിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇറ്റലിയുമായി മാത്രമേ ഇതിന് അതിര്‍ത്തിയുള്ളൂ. ഇവിടേയും ഇന്ത്യക്കാരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button