ന്യൂഡല്‍ഹി•ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനത്താവളത്തിലെ കാള്‍ സെന്ററില്‍ ഭീഷണി ഫോണ്‍ കാള്‍ ലഭിച്ചത്. ഡല്‍ഹി-മുംബൈ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
ഉടന്‍ സുരക്ഷ വിഭാഗം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് 3.15 ഓടെ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ദീപാവലിയോട് അനുബന്ധിച്ച് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഭീഷണി ഫോണ്‍ ചെയ്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Post Your Comments