ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്തണമെന്നു സുപ്രീം കോടതി. ട്രെയിനില്‍ യാത്രക്കാര്‍ക്ക് അസുഖം വന്നാല്‍ അടിയന്തര വൈദ്യ ശുശ്രൂഷ നല്‍കാമെന്ന കാര്യം എയിംസിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് നടപടി എടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. യാത്രക്കാര്‍ക്ക് രോഗമുണ്ടായാല്‍ റെയില്‍വേ ജീവനക്കാര്‍ അടിയന്തരമായി വിവരം അടുത്ത സ്റ്റേഷനില്‍ അറിയിക്കണം. കഴിയുന്നത്ര വേഗം ചികില്‍സ ലഭ്യമാക്കണമെന്നും കോടതി അറിയിച്ചു.
എന്നാല്‍ ട്രെയിനുകളില്‍ അടിയന്തര ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിലും പൂര്‍ണ്ണമായി വിജയം കണ്ടില്ലെന്നു റെയില്‍വേ കോടതിയെ അറിയിച്ചു. എല്ലാ ട്രെയിനുകളിലും ഡോക്ടര്‍മാരെ നിയോഗിക്കുക അസാധ്യമാണെന്നും റെയില്‍വേ വ്യക്തമാക്കി.
Post Your Comments