ബി.ജെ.പി നേതാവിനെ പുറത്താക്കി

ആലപ്പുഴ• ബി.ജെ.പി അരൂര്‍ പഞ്ചായത്ത്‌ കമ്മറ്റി സെക്രട്ടറി പി.എച്ച് ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആലപ്പുഴയില്‍ കെട്ടിടം പണി തടസപ്പെടുത്താതിരിക്കാന്‍ കോഴ ആവശ്യപ്പെട്ട സംഭവത്തിലാണ് നടപടി.

കൈതപ്പുഴ കായലിനോട് ചേര്‍ന്ന പ്രഭാവതി എന്ന സ്ത്രീയുടെ പുരയിടത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താതിരിക്കാനാണ് ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സ്വകര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.

ഒരു ലക്ഷം രൂപയാണ് ഇയാള്‍ കോഴ ആവശ്യപ്പെട്ടത്. ഒടുവില്‍ 10000 രൂപ ഇളവ് നല്‍കാനും ഇയാള്‍ തയ്യാറായിരുന്നു.

Share
Leave a Comment