ബംഗളുരു: മാധ്യമ വിലക്കിനെതിരെ കോൺഗ്രസ്സ് നടത്തിയ വാർത്താ സമ്മേളനത്തിൽ രണ്ടു മാധ്യമങ്ങളെ വിലക്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടൈംസ് നൗ, റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ തടഞ്ഞത്. അമിത് ഷായുടെ കുടുംബത്തിലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെയാണ് സംഭവം.
‘ദ വയര്‍’ ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ചാനല്‍ പ്രവര്‍ത്തകരെ പുറത്താക്കിയതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത് ഭരിക്കുന്ന പാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്നാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വാദ്രക്കെതിരെ ടൈംസ് നൗ ചാനലും റിപ്പബ്ലിക് ചാനലുകളും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതാണ് വിലക്കിന് പിന്നിലുള്ള യഥാർത്ഥ കാരണമെന്നാണ് ആരോപണം.
അപ്രതീക്ഷിത നടപടിയില്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ചാനല്‍ പ്രവര്‍ത്തകരെ വാര്‍ത്തസമ്മേളനത്തില്‍നിന്ന് വിലക്കിയതില്‍ നാഷനല്‍ മീഡിയ ഫോറം പ്രതിഷേധിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും ചാനലുകളും തമ്മിലെ പോരിലേക്ക് റിപ്പോര്‍ട്ടര്‍മാരെ വലിച്ചിഴക്കരുതെന്ന് മീഡിയ ഫോറം ബംഗളൂരു പ്രസിഡന്റ് വിജയ് ഗ്രോവര്‍ ആവശ്യപ്പെട്ടു.
Post Your Comments