ലക്നൗ: മിറാഷ് 2000, സുഖോയ് 30 എം.കെ.എെ വിമാനം, ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന എ.എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനം ഉള്‍പ്പെടെ വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ ലക്നൗ- ആഗ്ര ദേശീയ പാതയില്‍ പറന്നിറങ്ങാനൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ചരക്ക് വിമാനം ദേശീയ പാതയില്‍ ലാന്‍ഡ് ചെയ്യുന്നത്. ഒക്ടോബര്‍ 24നാണ് പരീക്ഷണ ലാന്‍ഡിംഗ്. അടിയന്തിര ഘട്ടങ്ങളില്‍ ദേശീയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കുന്നതിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ലാൻഡിംഗ്.
ഉന്നാവോ ജില്ലയിലെ ബംഗാര്‍മൗവിലാണ് പരീക്ഷണ ലാന്‍ഡിംഗ് നടത്തുക. ഇതിന്റെ ഭാഗമായി ലക്നൗ- ആഗ്ര ദേശീയ പാതയിലെ ഗതാഗതം നാളെ മുതല്‍ നിരോധിക്കും. നേരത്തെ 2015-ല്‍ മിറാഷ് യുദ്ധവിമാനം പരീക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ഡല്‍ഹിക്ക് സമീപം യമുന എക്സ്പ്രസ്വേയില്‍ അടിയന്തര ലാന്‍ഡിംഗ് പരീക്ഷണം നടത്തിയിരുന്നു.
Post Your Comments