Latest NewsNewsIndia

യുവരാജ് സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു; സഹോദരന്റെ മുന്‍ഭാര്യ രംഗത്ത്

ന്യൂഡൽഹി : ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാർഹിക പീഡനകേസുമായി സഹോദരന്റെ മുൻ ഭാര്യ രംഗത്ത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും യുവരാജിന്റെ സഹോദരന്‍ സരോവര്‍ സിങ്ങിന്റെ ഭാര്യയുമായിരുന്ന ആകാന്‍ക്ഷ ശര്‍മ്മയാണ് കേസ് നല്‍കിയത്. യുവരാജിനൊപ്പം മുൻ ഭർത്താവ് സരോവർ അമ്മ ശബ്‌നം എന്നിവർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്.

ഒക്ടോബര്‍ 21ന് നടക്കുന്ന കേസിന്റെ ആദ്യ ഹിയറിങ്ങിന് ശേഷം ഇതിനെക്കുറിച്ച് പ്രതികരിക്കാനൊള്ളൂവെന്ന് ആകാന്‍ക്ഷ വ്യക്തമാക്കി. ആകാന്‍ക്ഷയുടെ വക്കീല്‍ സിങ് മാലിക് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.ശബ്‌നം സിങ്ങും സരോവറും ഒരു കുഞ്ഞിന് വേണ്ടി ആകാന്‍ക്ഷയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും ശബ്‌നത്തോട് പറയാതെ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ആകാന്‍ക്ഷക്കില്ലായിരുന്നുവെന്നും സ്വാതി സിങ്ങ് പറയുന്നു. യുവരാജും അമ്മയുടെ പക്ഷം പിടിച്ചുവെന്നും വീട്ടില്‍ നില്‍ക്കണമെങ്കില്‍ അമ്മയെ അനുസരിക്കേണ്ടി വരുമെന്ന് യുവരാജ് ആകാന്‍ക്ഷയെ ഭീഷണിപ്പെടുത്തിയിരുന്നു.

ആകാന്‍ക്ഷ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ഭർതൃ മാതാവ് സരോവർ സിങ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.അതിന്റെ മറുപടി ആകാന്‍ക്ഷ നൽകിയത് ഇങ്ങനെയായിരുന്നു.’ഞാന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത്. ഞാന്‍ എന്റെ ഭര്‍ത്താവിനോടൊപ്പമിരുന്ന് പുക വലിച്ചിട്ടുണ്ട്. യുവരാജ് സിങ് കഞ്ചാവ് വലിച്ചിട്ടുണ്ട്. അത് അദ്ദേഹം എന്നോട് ഒരിക്കല്‍ പറയുകയും ചെയ്തു. ഇതൊക്കെ വളരെ സാധാരണ കാര്യമാണ്. ഇപ്പോള്‍ എന്റെ അമ്മായിയമ്മക്ക് പലതും ന്യായീകരിക്കണം. അതിന് എന്നെ ഉപയോഗിക്കുകയാ’ണെന്ന് ആകാന്‍ക്ഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button