Latest NewsNewsIndia

അയോധ്യയില്‍ 133 കോടിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും; യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: അയോധ്യയില്‍ 133 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കി​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സരയു നദിക്കരയില്‍ ദീപാവലി ആഘോഷങ്ങളില്‍ പ​ങ്കെടുക്കവെയാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയാണ്​ ഇന്ത്യക്ക്​ രാമരാജ്യം എന്ന ആശയം പകര്‍ന്ന്​ നല്‍കിയത്​. രാമരാജ്യത്തില്‍ ആര്‍ക്കും വേദനയുണ്ടാക്കില്ല. അതി​ന്റെ യഥാര്‍ത്ഥ അര്‍ഥം എല്ലാവര്‍ക്കും വീട്​ എന്നതാണ്​. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

രാമരാജ്യം വരിക തന്നെ ചെയ്യുമെന്നും അയോധ്യയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രണ്ട്​ വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന്​ മുഖ്യമന്ത്രി ഉറപ്പ്​ നല്‍കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ്​ ഗവര്‍ണര്‍ രാം നായിക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button