ന്യൂഡല്‍ഹി: പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ‘ലൈവ് ലൊക്കേഷന്‍’ സംവിധാനമാണ് വാട്ട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നമ്മള്‍ എവിടെയാണെന്ന് അതാത് സമയത്ത് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. നിലവില്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണെങ്കിലും ഇതുവഴി സന്ദേശം അയക്കുമ്പോള്‍ എവിടെയാണോ നമ്മള്‍ നില്‍ക്കുന്നത് ആ ലൊക്കേഷന്‍ മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുകയുള്ളു. എന്നാൽ ലൈവ് ലൊക്കേഷൻ ഫീച്ചറിൽ മറ്റുള്ളവരുമായി നമ്മുടെ ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്‍തുടരാന്‍ സാധിക്കും.
സ്ത്രീ സുരക്ഷയ്ക്കും ഈ പുതിയ ഫീച്ചര്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് സന്ദേശങ്ങളെ പോലെ തന്നെ എന്‍ക്രിപ്റ്റ്ഡ് ആയാണ് ലൊക്കേഷനും വാട്‌സ്ആപ്പില്‍ പങ്കുവെക്കപ്പെടുക. നമ്മള്‍ തീരുമാനിക്കുന്ന ആളുകളുമായി മാത്രമേ ലൊക്കേഷന്‍ പങ്കുവെക്കപ്പെടുകയുള്ളൂ. ആവശ്യമുള്ളപ്പോള്‍ നമുക്ക് ലൊക്കേഷന്‍ ഷെയറിങ് അവസാനിപ്പിക്കാനാകും.
Post Your Comments