
അബുദാബി: യുഎഇയില്‍ 24 വിമാനങ്ങളുടെ ലാന്‍ഡിങ് വൈകി. അബുദാബിയിലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് വൈകിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണമാണ് ലാന്‍ഡിംഗ് വൈകിയത്. നാളെയും കനത്ത മൂടല്‍മഞ്ഞിനു സാധ്യതയുള്ളതായി നാഷനല്‍ സെന്റര്‍ ഫോര്‍ മെട്രോളജി ആന്‍ഡ് സീസ്മോളജി (എന്‍സിഎംഎസ്) അറിയിച്ചിട്ടുണ്ട്. ഇന്നു മൂന്നു മണിക്കൂറാണ് വിമാനങ്ങളുടെ ലാന്‍ഡിങ് വൈകിയത്. രാവിലെ ആറു മുതല്‍ ഒമ്പത് വരെ ആയിരുന്നു ലാന്‍ഡിംഗ് വൈകിയത്.
രാജ്യത്ത് കാലാവസ്ഥ മാറ്റത്തിനു സാധ്യതയുണ്ട്. കനത്ത മൂടുല്‍ മഞ്ഞ് ഉള്ളതിനാല്‍ റോഡുകളില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇതിനുസരിച്ച്
സുരക്ഷാ ക്രമീകരണങ്ങള്‍ എടുക്കണമെന്നു അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോളിങ് വിഭാഗം അറിയിച്ചു.
Post Your Comments