ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍നിന്നുള്ള ബാങ്കുവിളിയെയും പടക്കം പൊട്ടിക്കുന്ന ശബ്ദത്തെയും താരതമ്യംചെയ്ത് ത്രിപുര ഗവർണർ തഥാഗത റോയ്. എല്ലാ ദീപാവലി കാലത്തും പടക്കംപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് പടക്കം പൊട്ടിക്കാറുള്ളത്. എന്നാല്‍ പുലര്‍ച്ചെ 4.30ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. ഈ ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള നിശ്ശബ്ദത വല്ലാതെ അമ്പരപ്പിക്കുന്നു. ഉച്ചഭാഷിണിയെക്കുറിച്ച് ഖുറാനിലോ ഏതെങ്കിലും ഹദീസിലോ പറഞ്ഞിട്ടില്ലെന്നും തഥാഗത റോയ് പറയുന്നു.
വായുമലിനീകരണവും ശബ്ദമലിനീകരണവും ചൂണ്ടിക്കാട്ടി ദീപാവലിക്കാലത്ത് പടക്കം പൊട്ടിക്കുന്നതിനു പശ്ചിമ ബംഗാളിലും ഡൽഹിയിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദ പ്രസ്താവനയുമായി തഥാഗത റോയ് രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments