KeralaLatest NewsNews

തോമസ് ചാണ്ടി അവധിയില്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം:  ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നു. മന്ത്രി ചികിത്സയ്ക്കായി അവധിയില്‍ പോകുന്നതായിട്ടാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ച സംഭവത്തില്‍ അന്വേഷണം നേരിടുകയാണ് മന്ത്രി തോമസ് ചാണ്ടി.

മന്ത്രി ഇതു വരെ അവധിക്കു വേണ്ടി രേഖാ മൂലമോ വാക്കലോ ആവശ്യപ്പെട്ടില്ല. കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി അവധിയില്‍ പ്രവേശിക്കുന്നതായി വാര്‍ത്തകള്‍ വന്നത്. ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button