Latest NewsKeralaNews

ലൈന്‍മാന്മാരുടെ മരണത്തിലെ വര്‍ധനവ് : കെഎസ്‌ഇബിയോട് വിശദീകരണം തേടി കോടതി

കൊച്ചി: കെഎസ്‌ഇബിയിലെ ലൈന്‍മാന്മാരടക്കമുള്ള തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ആധുനിക ഉപകരണങ്ങളോ സുരക്ഷാ സാമഗ്രികളോ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നില്ല. ഇലക്‌ട്രിക് ലൈനുകളില്‍ ജീവനക്കാര്‍ പണിയെടുക്കുന്ന സമയം സുരക്ഷ ഉറപ്പാക്കാന്‍ സംവിധാനം വേണമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ സ്വദേശി പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ 189 അപകടങ്ങളിലായി 160 കെ എസ് ഇ ബി തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്നും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിശീലനത്തിന്റെയും പ്രവൃത്തിപരിചയത്തിന്റെയും കുറവുമാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button