
ലഖ്‌നൗ: തേജോമഹല്‍ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമായിരുന്നു താജ്മഹൽ എന്ന് ബിജെപി നേതാവും രാജ്യസഭാ എം.പിയുമായ വിനയ് കത്യാർ.താജ്മഹൽ എന്ന സ്മാരകത്തിനായ് ഷാജഹാൻ അത് നശിപ്പിക്കുകയായിരുന്നെന്നും വിനയ് കത്യാർ ആരോപിച്ചു.
അവിടെയുണ്ടായിരുന്നത് ഒരു ശിവക്ഷേത്രമായിരുന്നു എന്നത് വസ്തുതയാണ് എന്നാൽ അത് നശിപ്പിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും,ഈ സ്മാരകം സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയാണെന്നും അതിനോട് താന്‍ യോജിക്കുന്നുവെന്നും കത്യാർ പറഞ്ഞു.
താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന് തന്നെ അപമാനമാണെന്ന സംഗീത് സോം എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വിനയ് കത്യാറിന്റെ പുതിയ വെളിപ്പെടുത്തല്‍.
Post Your Comments