KeralaLatest News

സർക്കാർ നടപടിക്കെതിരെ സോളാർ കേസ് അന്വേഷിച്ച മുൻ അന്വേഷണ സംഘം

തിരുവനന്തപുരം ; സോളാർ കേസിലെ സർക്കാർ നടപടിയിൽ മുൻ അന്വേഷണ സംഘത്തിന് അതൃപ്‌തി. ഇത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഉദ്യോഗസ്ഥർ കത്ത് നൽകും. ഞങ്ങൾക്ക് പറയാനുള്ളത് കമീഷൻ കേട്ടില്ലെന്നും സ്ഥലം മാറ്റ നടപടിക്ക് നിയമസാധുത ഇല്ലെന്നും കത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടും. അതെ സമയം ഈ നടപടിക്കെതിരെ ഡിജിപി എ. ഹേമചന്ദ്രന്‍ കത്ത് നൽകിയിരുന്നു. സോളാര്‍ കേസ് അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും അതിന്റെ ഭവിഷ്യത്ത് നേരിടാന്‍ തയ്യാറാണെന്നും മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കുമാണ് ഇത് സംബന്ധിച്ച കത്ത് ഹേമചന്ദ്രൻ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button