മുംബൈ : റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ ബി.എസ്.എന്‍.എല്‍ മൈക്രോമാക്‌സ് കമ്പനിയുമായി ചേര്‍ന്ന് 2,200 രൂപയ്ക്ക് 4 ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കും. 97 രൂപയ്ക്ക് ഒരുമാസക്കാലത്തേയ്ക്ക് പരിധിയില്ലാത്ത സംസാരസമയവും ഡേറ്റയുമാണ് വാഗ്ദാനം.
ഭാരത്-1 എന്ന പേരില്‍ പുറത്തിറക്കുന്ന ഫീച്ചര്‍ ഫോണിന് 2000 എം.എ.എച്ച് ബാറ്ററി, 512 എം.ബി റാം, 4 ജിബി റാം, 2.4 ഇഞ്ച് ക്യൂജിവിഎ സ്‌ക്രീന്‍, സെല്‍ഫി കാമറ, 4 ജി സൗകര്യം, ഡ്യുവല്‍ സിം കണക്ടിവിറ്റി എന്നീ ഫീച്ചറുകള്‍ ഉണ്ടായിരിയ്ക്കും. ഒക്ടോബര്‍ 20 മുതല്‍ ഹാന്‍ഡ് സെറ്റ് വില്‍പ്പന തുടങ്ങും. രാജ്യത്ത് 50 കോടിയോളം പേര്‍ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്
Post Your Comments