ബംഗളൂരു: കേരള മാതൃക പിന്തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കത്തിനെതിരെ കോൺഗ്രസ്. കേരളത്തില്‍ പട്ടിക വിഭാഗങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനം ദേശീയതലത്തില്‍തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സമാനമായ നീക്കം നടത്തിയത്.
അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കാനുള്ള നീക്കം സിദ്ധരാമയ്യ ഭരണതലത്തില്‍ ശക്തിപ്പെടുത്തിയപ്പോഴാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ജാതിരാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുള്ള കര്‍ണാടകയില്‍ അതു തിരിച്ചടിക്കു വഴിവയ്ക്കുമെന്നാണ് ഇവരുടെ വാദം. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയാണ്. അതുകൊണ്ടുതന്നെ മേല്‍ജാതി വിഭാഗങ്ങളെ പിണക്കിയുള്ള ഒരു തീരുമാനവും എടുക്കരുതെന്നാണ് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments