Latest NewsKeralaNews

കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ ഫേസ്ബുക്ക് കാമുകന്‍മാര്‍ നിരവധി : ഭര്‍ത്താവിനെ ഉപേക്ഷിച്ച് 35കാരി ഫേസ്ബുക്ക് കാമുകനൊപ്പം പോയി

ചേരാനല്ലൂര്‍: സംസ്ഥാനത്ത് കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ ഫേസ്ബുക്ക് കാമുകന്‍മാര്‍ വിരിയ്ക്കുന്ന വലയില്‍ വീഴുന്നത് വീട്ടമ്മമാര്‍ . മൂത്ത മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മയേയും കുഞ്ഞിനെയും വേളാങ്കണ്ണിയില്‍ നിന്ന് പോലീസ് കണ്ടെത്തി. സമാനമായ രീതിയില്‍ ഫേസ്ബുക്കിലൂടെ യുവതികളുമായി ബന്ധം സ്ഥാപിക്കുന്നയാളാണ് കാമുകന്‍ അജിത്ത്(30) എന്ന് പോലീസ് കരുതുന്നു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ ഇയാള്‍ വീട്ടമ്മയുടെ ഇളയ കുട്ടിയായ ആറു വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിച്ചെന്നും മൊഴിയുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ജൂണില്‍ യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. പിന്നീട് ഫേസ്ബുക്ക് കാമുകനൊപ്പം പോയെന്ന് വിവരം ലഭിച്ചെങ്കിലും ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ കണ്ടെത്താനായില്ല. ഇതിനിടെ ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വശീകരിക്കുന്ന സ്വഭാവക്കാനാണ് കാമുകനെന്ന് പോലീസിന് വിവരം ലഭിച്ചു. ഒടുവില്‍ സുഹൃത്തുക്കളുമായുള്ള ഇന്റര്‍നെറ്റ് ആശയ വിനിമയം നിരീക്ഷിച്ചാണ് ഇവരെ കണ്ടെത്തിയത്. ചേവായൂര്‍ പോലീസാണ് വേളാങ്കണ്ണിയില്‍ നിന്ന് ഇവരെ പിടികൂടിയത്.

യുവതിയുടെ ആറു വയസ്സുകാരിയായ ഇളയ മകളെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ഉപദ്രവിച്ചെന്നുമുള്ള കുട്ടിയുടെ മൊഴിയില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. അമ്മയുടെ മുന്നില്‍ വെച്ചും അജിത്ത് ഉപദ്രവിച്ചിട്ടുണ്ടെന്നും അമ്മ എതിര്‍ത്തിട്ടില്ലെന്നും കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button