ജയ്പൂര്‍ : പുതിയ ശന്പള പരിഷ്കരണത്തിൽ തങ്ങളുടെ ശന്പളം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്നു 250 പോലീസുകാർ കൂട്ട അവധിയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടെയാണു സംഭവം. രാജ്നാഥ് സിംഗിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാന് അണിനിരക്കേണ്ട പോലീസുകാര്‍ ഉള്‍പ്പെടെയാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ജോധ്പുരില്‍ ഇന്റലിജന്റ്സ് ബ്യൂറോയുടെ (ഐബി) റീജണല്‍ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് രാജ്നാഥ് സിംഗ്.
പുതിയ ശന്പള പരിഷ്കരണം നിലവിൽ വന്നാൽ പോലീസ് കോണ്‍സ്റ്റബിൾമാരുടെ ശന്പളം 24,000ൽനിന്നു 19,000 ആയി കുറയുമെന്ന് കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ പ്രചാരണം നടന്നിരുന്നു. ഇതേതുടർന്നായിരുന്നു ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിച്ചത്. രാജ്നാഥ് സിംഗിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കേണ്ട സംഘത്തിലുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്ന് പകരം പോലീസുകാരെ ഇറക്കേണ്ടിവന്നതായി ജോധ്പുര്‍ കമ്മീഷണര്‍ അശോക് റാത്തോഡ് പറഞ്ഞു.
അനുവദിക്കാതെ അവധി എടുത്തത് അച്ചടക്കലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിപി എം.എല്‍. ലഥര്‍ ജോധ്പുര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കേണ്ട പോലീസുകാരും അവധിയിലായിരുന്നു.
Post Your Comments