Latest NewsFootballNewsSports

കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിനും ഇറാനും ഏറ്റുമുട്ടും

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിനും ഇറാനും ഏറ്റുമുട്ടും. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്‌പെയിനും മെക്‌സിക്കോയെ തോല്‍പ്പിച്ച് ഇറാനും ക്വാര്‍ട്ടര്‍ പോരാട്ടത്തിനു അര്‍ഹത നേടി. കൊച്ചിയില്‍ ഒക്ടോബര്‍ 22നാണ് മത്സരം നടക്കുക.

ഗുവാഹത്തിയിലെ ഇന്ധിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഫ്രാന്‍സിനെ 2-1ന് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. മിറാന്‍ഡ 44-ാം മിനിറ്റിലും ആബേല്‍ റൂയ്‌സ് പെനാല്‍റ്റി 90-ാം മിനിറ്റിലും നേടിയതാണ് സ്‌പെയിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 34-ാം മിനിറ്റില്‍ പിന്റോര്‍ ഫ്രാന്‍സിന്റെ ഏക ഗോള്‍ നേടി.

ഗോവയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കല്‍ താരങ്ങളെ പരാജയപ്പെടുത്തിയാണ് ഇറാന്‍ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. എം.ശരീഫിയും എ.സയ്യദുമാണ് ഇറാനു വേണ്ടി ഗോള്‍ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button