കൊല്‍ക്കത്ത: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളും ഉണ്ടാകും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ യശസ് ഉയര്‍ത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും എത്തും. കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ മത്സരം ശനിയാഴ്ച്ചാണ് നടക്കുന്നത്.
ഇരുവരും ഈ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. ഇവര്‍ക്കു പുറമെ ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും മത്സരം കാണായി എത്തും. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോ ഇതിനകം കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്.
ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയിനുമാണ് ലോകകീരിടത്തിനു വേണ്ടി ഏറ്റുമുട്ടുന്നത്. രാജ്യം ആദ്യമായി ആതിഥേയരായ അണ്ടര്‍ 17 ലോകകപ്പ് വന്‍ വിജയമാണെന്ന അഭിപ്രായം ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോ പറഞ്ഞു. കൗമര ഫുട്‌ബോള്‍ ലോകകപ്പ് കാണാനായി ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയ ലോകകപ്പിന്റെ കലാശപോരാട്ടമാണ് ശനിയാഴ്ച്ച നടക്കുക.
Post Your Comments