ലണ്ടൻ: അണ്ടർ 17 ലോകകപ്പ് ഫൈനലിൽ വംശീയ അധിക്ഷേപം നടന്നതായി വെളിപ്പെടുത്തൽ. സ്പാനിഷ് താരം തന്റെ സഹതാരമായിരുന്ന മോർഗൻ ഗിബ്സ് വൈറ്റിനെ കുരങ്ങനെന്നു വിളിച്ച് അധിക്ഷേപിച്ചെന്ന് പ്രമുഖ മാധ്യമം ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ഇംഗ്ലണ്ട് താരം റയാൻ ബ്യ്രൂസ്റ്റർ വെളിപ്പെടുത്തി.
കൊൽക്കത്തയിൽ 5-2 ന് ജയിച്ച് കിരീടം നേടിയ മത്സരത്തിലായിരുന്നു സ്പാനിഷ് താരത്തിന്റെ അധിക്ഷേപം ഉണ്ടായത്. കരിയറിൽ താൻ ഏഴു തവണ വംശീയ അധിക്ഷേപത്തിനു വിധേയനായിട്ടുണ്ട്. ഇതിൽ അഞ്ചു തവണ കഴിഞ്ഞ ഏഴു മാസത്തിനിടെയാണ് സംഭവിച്ചതെന്നും അണ്ടർ 17 ലോകകപ്പിലെ ടോപ്സ്കോററായ റയാൻ പറഞ്ഞു.
സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചതായും. സംഭവത്തിൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഫിഫ അറിയിച്ചു.
Post Your Comments