കൊല്‍ക്കത്ത : ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് അഞ്ചു ഗോളുമായി ഇംഗ്ലണ്ട് വിജയം നേടി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കാണികളെ ആവേശത്തിൽ ആഴ്ത്തിയ മത്സരത്തിൽ ആദ്യം രണ്ടു ഗോളുമായി സ്പെയിൻ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സ്പെയിനു വേണ്ടി സെര്‍ജിയോ ഗോമസാണ് രണ്ടു ഗോളുകളും സ്വന്തമാക്കിയത്. പിന്നീട് തിരിച്ചു വന്ന ഇംഗ്ളണ്ട് ആദ്യമായി ഫിഫ അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് സ്വന്തമാക്കി. ശക്തമായ പോരാട്ടമാണ് മത്സരത്തില്‍ ഇരുടീമുകളും കാഴ്ച്ചവച്ചത്.
Post Your Comments