Latest NewsIndiaNews

പ്രശസ്‌ത ഗായിക വെടിയേറ്റ് മരിച്ചു

ച​ണ്ഡി​ഗ​ഡ്: ഗാ​യി​ക​യും ന​ര്‍​ത്ത​കി​യു​മാ​യ ഹ​ര്‍​ഷി​ത ദാ​ഹി​യ ഹരിയാനയിൽ വെടിയേറ്റ് മരിച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.15 ന് സം​ഗീ​ത പ​രി​പാ​ടി​ക്കു ശേ​ഷം മ​ട​ങ്ങു​മ്പോ​ള്‍ അ​ജ്ഞാ​ത​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും സ​ഹാ​യി​ക്കു​മൊ​പ്പം കാറിൽ വന്ന ഹർഷിതയെ മ​റ്റൊ​രു കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ വഴി തടഞ്ഞു.

പി​ന്നീ​ട് ഡ്രൈ​വ​റേ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നേ​യും സ​ഹാ​യി​യാ​യ യു​വ​തി​യേ​യും കാ​റി​ല്‍​നി​ന്ന് വ​ലി​ച്ചി​റ​ക്കി​യ ശേ​ഷം ഹ​ര്‍​ഷി​ത​യ്ക്കു നേ​രെ ആറ് തവണ നിറയൊഴിക്കുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ഹ​ര്‍​ഷി​ത മ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button